സംസ്കൃത യൂണി.യിൽ ശില്പശാല ഇന്ന്
Wednesday 15 March 2023 12:31 AM IST
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഒഫ് ഇന്ത്യൻ ജൂറിസ്‌പ്രൂഡൻസ്, സംസ്‌കൃതം ന്യായ വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നു രാവിലെ 10ന് കാലടി മുഖ്യ കാമ്പസ് ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ ശില്പശാല നടത്തും. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. 'ജനാധിപത്യ സംരക്ഷണത്തിൽ നിയമവ്യവസ്ഥയുടെയും മാദ്ധ്യമങ്ങളുടെയും പങ്ക്' എന്നതാണ് വിഷയം. അഡ്വ. എം. പി. അശോക് കുമാർ, വെങ്കിടേഷ് രാമകൃഷ്ണൻ, അഡ്വ. പാർവതി മേനോൻ, പ്രൊഫ. പി. വി. നാരായണൻ എന്നിവർ പങ്കെടുക്കും.