പദയാത്ര സംഘടിപ്പിച്ചു

Wednesday 15 March 2023 12:32 AM IST

കോട്ടായി: കോൺഗ്രസ് ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന ഹാത് സേ ഹാത് ജോഡോ അഭിയാൻ കാമ്പയിന്റെ ഭാഗമായി കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. പദയാത്രയുടെ സമാപന സമ്മേളനം രമ്യാ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനവികാരം ആളിപ്പടരുകയാണെന്നും കോൺഗ്രസിന് പുത്തനുണർവ് സമ്മാനിക്കുന്നതാണ് ഹാത് സേ ഹാത് ജോഡോ യാത്രയെന്നും എം.പി പറഞ്ഞു.
പാചക വാതകവില കുറക്കുക, പെട്രോൾ ഡീസൽ എന്നിവക്ക് ഏർപ്പെടുത്തുന്ന സെസ് ഒഴിവാക്കുക, നികുതി വർദ്ധനവുകൾ പിൻവലിക്കുക, രാജ്യത്തെ കോർപ്പറേറ്റ് ഭീമൻമാർക്ക് പണയം വെയ്ക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പദയാത്ര.
മണ്ഡലം പ്രസിഡന്റ് കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം പാളയം പ്രദീപ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.തോലന്നൂർ ശശിധരൻ, എ.രാമദാസ്, ജി.ശിവരാജൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹസീന, മൃദുന മധു, ദേവൻ, പി.സുധ, ലക്ഷ്മിക്കുട്ടി, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.