പ്രോസ്റ്റേറ്റ് യൂറോ ലിഫ്റ്റ് ചികിത്സ
Wednesday 15 March 2023 12:49 AM IST
കൊച്ചി: കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് ചികിത്സ ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി നടത്തി. 51കാരനായ കൊച്ചി സ്വദേശിയാണ് മുറിവില്ലാത്ത ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മൂത്രഗ്രന്ഥി വലുതാകുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ഈ ചികിത്സയ്ക്ക് ഒരു മണിക്കൂർ മാത്രം മതിയെന്ന് ലേസർ എൻഡോ യുറോളജി സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു. നൈട്രോ നിപ്പുകൾ സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന രീതിയാണിത്. അടഞ്ഞ മൂത്രനാളി തുറന്ന് മൂത്രപ്രവാഹം സുഗമമാക്കും. അന്നുതന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി. നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.