'സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നൽകണം'
Wednesday 15 March 2023 12:06 AM IST
തൃക്കാക്കര: ജില്ലയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണമെന്ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ പറഞ്ഞു.മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശപ്പെട്ടുകൊണ്ട് കെ.എസ്.എസ്.പി.എ എറണാകുളം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.ഡി റാഫേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ അലി കുഞ്ഞ്,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി,സെക്രട്ടേറിയറ്റ് അംഗം സി.വി ഗോപി, വി.ടി പൈലി,പി.എം. മൈതീൻ,ടി.എസ്. രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു