സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പ് 26ന്

Wednesday 15 March 2023 12:04 AM IST
സൂപ്പർ ക്രോസ്

കോഴിക്കോട്: മോട്ടോർ സ്‌പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 26ന് ടീം വി ആർ സി ഫ്ലൈ മെഷീൻ 2023 ഓൾ ഇന്ത്യ സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പും ഇന്റർനാഷണൽ ഫ്രീ സ്റ്റൈൽ എഫ്.എം എക്സ് ഷോയും സംഘടിപ്പിക്കും. സ്വപ്നനഗരിയിൽ വൈകിട്ട് അഞ്ച് മുതൽ രാത്രി പത്തു വരെ നടത്തുന്ന ഷോയിൽ വിവിധ സംസ്ഥാനങ്ങളിലെ റൈഡേഴ്സ് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനം നൽകും. ഷോയുടെ ടിക്കറ്റുകൾ ഓൺലൈനായും കൗണ്ടർ വഴിയും ലഭ്യമാക്കും. 10000 മുതൽ 15000 വരെ ആളുകളെ ഉൾകൊള്ളുന്ന സൗകര്യങ്ങളാണ് സ്വപ്നനഗരിയിൽ ഏർപ്പെടുത്തുക. വാർത്താ സമ്മേളനത്തിൽ തേജസ് ദാമോദർ, ധീരജ് തുടങ്ങിയവർ പങ്കെടുത്തു.