സൗഹൃദ സംഗമത്തിൽ ഓർമിക്കാൻ 'ചായ മൻസ '
Wednesday 15 March 2023 12:09 AM IST
ബാലുശ്ശേരി: ഓർമിക്കാൻ ചായ മൻസ (മരച്ചീര) തൈകൾ നൽകി പൂർവ വിദ്യാർത്ഥി സംഗമം. ചേളന്നൂർ ആർട്സ് കോളേജ് 1983 ബി.എ ഇക്കണോമിക്സ് ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയിലാണ് മെക്സിക്കോയിൽ നിന്നുള്ള ചായ മൻസ തൈകൾ വിതരണം ചെയ്തത്. ദി പ്ലാന്റ്സ് ഔർ പാഷൻ പദ്ധതി കോ-ഓർഡിനേറ്ററും കൂട്ടായ്മയിലെ അംഗവുമായ താമരശ്ശേരി ഒ.അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയിൽ പങ്കെടുത്ത സഹപാഠികളായ 30 പേർക്കും തൈ വിതരണം ചെയ്തത്. തൈ നശിക്കാതെ പരിപാലിക്കുന്നവരെ വർഷത്തിലൊരിക്കൽ നറുക്കെടുപ്പിലൂടെ കണ്ടെത്തി 10,000 രൂപ സമ്മാനം നൽകും.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിട്ട.എസ്.പി എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.