ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചു, 1,249 പേർ  വിവിധ  ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി

Tuesday 14 March 2023 7:57 PM IST

തിരുവനന്തപുരം: മാലിന്യ പ്ലാന്റിലെ തീപിടിത്തെ തുടർന്ന് ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണ് പുകച്ചിൽ, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വെെകിട്ട് മൂന്നുമണി വരെയുള്ള കണക്കാണിതെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വെെകുന്നേരം വരെ 1,249 പേരാണ് വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും മൊബെെൽ ക്ലിനിക്കുകളിലുമായി സേവനം തേടിയത്. 11 ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. 11പേർ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. ബ്രഹ്മപുരത്തും പരിസരത്തുമായി ആറ് മൊബെെൽ യൂണിറ്റുകളും സ്ഥാപിച്ചു.

Advertisement
Advertisement