മഹാരാജാസകാല സ്മൃതിയിൽ പായിപ്ര

Wednesday 15 March 2023 12:04 AM IST

കൊച്ചി: അരനൂറ്റാണ്ട് മുമ്പ് താനെഴുതിയ കഥയും ചിത്രവും കണ്ട കൗതുത്തിലാണ് കഥാകൃത്തും സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ. പൂർവവിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോഴാണ് പഴയ കോളേജ് മാഗസിൻ അദ്ദേഹം കണ്ടത്. നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിൽ പഠിച്ചപ്പ 1972ലെ മാഗസിനിലാണ് ഒരു ഭഗ്നമാതാരഥന്റെ സ്‌മൃതികൾ എന്ന കഥ അച്ചടിച്ചത്. കോളേജിലെ ലിറ്റററി സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. പൊൻകുന്നം വർക്കി, എം.വി. ദേവൻ, പ്രൊഫ.എം. അച്യുതൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. സെൻട്രൽ ലൈബ്രറിയിലെ മാഗസിൻ കൗതുകത്തോടെയാണ് പായിപ്രയും സഹപാഠികളും കണ്ടത്. പുതിയ പുസ്തകമായ ആഴ്ചയുടെ തീരങ്ങൾ ലൈബ്രേറിയൻ ഹസീനക്ക് നൽകിയാണ് അദ്ദേഹം മടങ്ങിയത്.