സ്‌പെഷ്യൽ സ്‌കൂൾ: നാളെ മുതൽ ഉപവാസത്തിലേക്ക്

Wednesday 15 March 2023 12:00 AM IST

തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂൾ മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റും നാളെ മുതൽ സെക്രട്ടേറിയറ്റിനു മുൻപിൽ ഉപവാസ സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്പെഷ്യൽ സ്കൂളുകൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച ഫണ്ട് വിതരണം ചെയ്തിട്ടില്ല. 2021-22ൽ 95കോടി വകയിരുത്തിയെങ്കിലും 22.5കോടി മാത്രമാണ് വിതരണം ചെയ്തത്. പുതിയ ബഡ്ജറ്റിൽ ഫണ്ടൊന്നും വകയിരുത്തിയില്ലെന്നും നേതാക്കൾ ആരോപിച്ചു. സംയുക്ത സമര സമിതിക്ക് വേണ്ടി സ്‌പെഷ്യൽ സ്‌കൂൾ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് തങ്കമണി ടീച്ചർ,പാരന്റ്സ് അസോസിയേഷൻ ഒഫ് ഇന്റലക്ച്വലി ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജോൺ,അസോസിയേഷൻ ഫോർ ദ വെൽഫെയർ ഒഫ് സ്‌പെഷ്യൽ സ്‌കൂൾ സ്റ്റാഫ് പ്രതിനിധി ഹരിപ്രിയ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.