ഹരിത കർമ്മസേന ട്രോളികൾ നൽകി

Wednesday 15 March 2023 12:20 AM IST

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൻവേലിക്കര, ചെങ്ങമനാട്, പാറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനയ്ക്കുള്ള ട്രോളികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിതരണം ചെയ്തു. ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് ട്രോളികൾ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റീന അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസി ജോഷി, എസ്.വി. ജയദേവൻ, സെബ മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗ്ഗീസ്, അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, വി ടി. സലീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.കെ. സാജിത എന്നിവർ പ്രസംഗിച്ചു.