എം.വി. ഗോവിന്ദനുമായി സഭാധികാരികളുടെ ചർച്ച

Wednesday 15 March 2023 12:00 AM IST

പത്തനംതിട്ട: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ്, യാക്കോബായ സഭകളുടെ പ്രതിനിധികൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സന്ദർശിച്ചു. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തർക്കം പരിഹരിക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള നീക്കത്തെ ഓർത്തഡോക്‌സ് സഭ എതിർക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിനിധികൾ രണ്ടാംതവണയും ചർച്ച നടത്തിയത്. വെള്ളിയാഴ്ച കോട്ടയത്ത് കൂടിക്കാഴ്ച നടന്നിരുന്നു. എം.വി. ഗോവിന്ദൻ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയിൽ യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പങ്കെടുത്തു. നിയമ നിർമ്മാണത്തിനു തയ്യാറാകുന്ന സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എബി സ്റ്റീഫൻ, ഫാ.ഏലിയാസ് ജോർജ്, വൈദിക സെക്രട്ടറി ഫാ.ജിജി തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിനു വാഴമുട്ടം, ജോർജ് ബാബു, ജയ്‌സൺ ജീസസ് എന്നിവരാണ് യാക്കോബായ സഭയെ പ്രതിനിധീകരിച്ചത്.

ക​ക്കു​ക​ളിനാ​ട​കം​ ​വി​ല​ക്കേ​ണ്ട​തി​ല്ല

ക​ക്കു​ക​ളി​ ​നാ​ട​കം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​വി​ല​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​വി​ഷ്‌​കാ​ര​ ​സ്വാ​ത​ന്ത്ര്യ​മു​ള്ള​ ​നാ​ടാ​ണ് ​കേ​ര​ളം.​ ​ആ​രെ​യെ​ങ്കി​ലും​ ​നാ​ട​ക​ത്തി​ലൂ​ടെ​ ​തേ​ജോ​വ​ധം​ ​ചെ​യ്യു​ന്നു​വെ​ന്ന് ​തോ​ന്നി​യാ​ൽ​ ​അ​തി​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല.​ ​എ​ന്നാ​ൽ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​നാ​ട​കം​ ​ത​ന്നെ​ ​വി​ല​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തോ​ട് ​യോ​ജി​പ്പി​ല്ല. ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​ ​ജാ​ഥ​യ്ക്ക് ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ചി​ഹ്നം​ ​ഉ​പ​യോ​ഗി​ച്ച് ​ജീ​വി​ത​ ​എ​ഴു​ന്നെ​ള്ളി​ച്ച​തി​ൽ​ ​തെ​റ്റി​ല്ല.​ ​ആ​രാ​ധ​നാ​ ​ബിം​ബ​ങ്ങ​ളെ​ ​പാ​ർ​ട്ടി​ ​വേ​ദി​ക​ളി​ൽ​ ​പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​റു​ണ്ട്.​ ​ക്ഷേ​ത്രം​ ​ഭ​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സി.​പി.​എ​മ്മി​നു​ള്ള​ത്.​ ​ക്ഷേ​ത്ര​ഭ​ര​ണം​ ​വി​ശ്വാ​സി​ക​ൾ​ ​ന​ട​ത്ത​ണം.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ട്ര​സ്റ്റി​യാ​ണെ​ന്ന​ത് ​വി​സ്മ​രി​ച്ചു​കൂ​ടാ. ഓ​ർ​ത്ത​ഡോ​ക്‌​സ്,​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​ത്തി​ൽ​ ​ആ​രെ​യെ​ങ്കി​ലും​ ​മി​ത്ര​മാ​യോ​ ​ശ​ത്രു​വാ​യോ​ ​കാ​ണാ​ൻ​ ​സി.​പി.​എം​ ​ത​യ്യാ​റ​ല്ല.​ ​ത​ർ​ക്ക​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ത്.

സ​ഭാ​ ​ത​ർ​ക്കം​ :സ​ർ​ക്കാർ സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​ക​ണം

ന്യൂ​ ​ഡ​ൽ​ഹി​ ​:​ ​സ​ഭാ​ ​ത​ർ​ക്ക​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​ഫെ​ബ്രു​വ​രി​ 21​ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​യോ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​യോ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ഇ​ല്ലാ​ത്ത​ത് ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​വി​ഭാ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ​ജ​സ്റ്റി​സ് ​വി.​ ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ചി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​ഓ​ർ​ത്ത​ഡോ​ക്‌​സ്,​ ​യാ​ക്കോ​ബാ​യ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​സ​മ​ർ​പ്പി​ച്ച​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ർ​ജി​ക​ൾ​ ​നാ​ലാ​ഴ്‌​ച​യ്‌​ക്ക​കം​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​ഇ​തി​നി​ടെ,​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​എ​റ​ണാ​കു​ള​ത്തെ​ ​കോ​ല​ഞ്ചേ​രി,​ ​വ​രി​ക്കോ​ലി,​ ​മ​ണ്ണ​ത്തൂ​ർ​ ​പ​ള​ളി​ക​ൾ​ക്ക് ​മാ​ത്ര​മാ​ണ് ​ബാ​ധ​ക​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​സ്വ​ദേ​ശി​ ​ജെ​ൻ​സ് ​ജോ​ർ​ജ് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.