നേത്രപരിശോധനാ ക്യാമ്പുകൾ ഇന്ന്
Wednesday 15 March 2023 12:36 AM IST
കൊച്ചി: നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ് (കെ.എസ്.ഒ.എസ്) ഗ്ലോക്കോമ വാരത്തിന്റെ ഭാഗമായി രോഗനിർണയ, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ലോകത്ത് അന്ധതയ്ക്കിടയാക്കുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് ഗ്ലോക്കോമയെന്ന് കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ.എസ്.ജെ. സായികുമാർ പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി ഡോ.ഗോപാൽ എസ്. പിള്ളയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബ്രഹ്മപുരത്തുണ്ടായ വിഷപ്പുക കണ്ണുകളെയും ദോഷകരമായി ബാധിക്കുമെന്ന് ഡോ. ഗോപാൽ എസ്. പിള്ള പറഞ്ഞു. പുകയിലെ പ്ളാസ്റ്റിക്കിന്റെ സൂക്ഷ്മാംശം കണ്ണിൽ പതിക്കുന്നത് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.