ബഫർസോൺ ഇന്ന് സുപ്രീംകോടതിയിൽ
Wednesday 15 March 2023 12:08 AM IST
ന്യൂ ഡൽഹി : ബഫർസോൺ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തേ രണ്ടംഗ ബെഞ്ചിലായിരുന്നു കേസ്. മൂന്നംഗ ബെഞ്ച് ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. ബഫർസോണുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാരും, കേരളം തുടങ്ങിയ ചില സംസ്ഥാനങ്ങളും നൽകിയ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. കേസിൽ കക്ഷി ചേർക്കണമെന്നും, വിധിയിൽ ഭേദഗതിയുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.