വാർഷികാഘോഷവും യാത്രയയപ്പും

Wednesday 15 March 2023 12:10 AM IST
തട്ടോളിക്കര ഈസ്റ്റ് എൽ.പി സ്കൂൾ വാർഷികം കൊകെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര : തട്ടോളിക്കര ഈസ്റ്റ് എൽ.പി സ്കൂൾ 150ാം വാർഷികാഘോഷവും 34 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.ഷീബ ടീച്ചർക്ക് നല്കിയ യാത്രയയപ്പ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.സി.ആർ നാഥ്, കെ.കൃഷ്ണൻ കുട്ടി മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിതരണം ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ വിജയൻ നിർവഹിച്ചു. വടകര ബി.പി.സി വി.വി. വിനോദ് ഉപഹാര സമർപ്പണം നടത്തി. ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ഗിരിജ കളരിക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വിജയ സന്ധ്യ, രോജിത്ത്കുമാർ പി.ടി.എ പ്രസിഡന്റ് പി.രോജിത്ത് കുമാർ , മാനേജർ ശ്യാമളകുമാരി , കെ.എം സുനിൽകുമാർ, കെ.കെ.ലത എന്നിവർ പ്രസംഗിച്ചു. പ്രധാധാദ്ധ്യാപകൻ കെ.എം സുജിത്ത്കുമാർ സ്വാഗതവും ഇ.എംഅനിൽ ബാബു നന്ദിയും പറഞ്ഞു.