നാടകമേളയ്ക്ക് സ്വാഗതസംഘമായി

Wednesday 15 March 2023 12:56 AM IST

റാന്നി : കേരള സംഗീത നാടക അക്കാദമിയും റാന്നി ഫാസും ചേർന്ന് റാന്നിയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേളയ്ക്ക് സ്വാഗതസംഘമായി. 23, 24, 25 തീയതികളിൽ റാന്നി പി.ജെ.ടിഹാളിൽ നാടകമേള നടക്കും. ദിവസവും വൈകിട്ട് 6.30ന് ഒരു പ്രൊഫഷണൽ നാടകം അവതരിപ്പിക്കും. നാടക കലാകാരന്മാരെ ആദരിക്കും.സംഘാടക സമിതി രൂപവത്കരണ യോഗം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനംചെയ്തു. റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ജോൺ ഏബ്രഹാം, സുനിൽ മാത്യു, എസ്.അജിത്ത്, അഡ്വ.ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സിജു ജേക്കബ്, ശ്രീനി ശാസ്താംകോവിൽ, അനിൽ എം. ജോർജ്,പി.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.