രാഷ്ട്രപതി നാളെ കൊച്ചിയിൽ

Wednesday 15 March 2023 12:00 AM IST

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (16) കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് രാഷ്ട്രപതി സമ്മാനിക്കും. ഒപ്പം ഐ.എൻ.എസ് വിക്രാന്ത് സന്ദർശനവുമുണ്ട്.

നാളെ വൈകിട്ട് 4.30ന് ഫോർട്ടു കൊച്ചിയിൽ ഐ.എൻ.എസ് ദ്രോണാചാര്യയിലാണ് പ്രസിഡന്റ്‌സ് കളർ അവാർഡ് ചടങ്ങ്. പ്രത്യേക പതാകയും ഓഫീസർമാരുടെ യൂണിഫോമിൽ ധരിക്കുന്ന ബാഡ്ജും ഉൾപ്പെട്ടതാണ് അവാർഡ്.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ കൊച്ചി നഗരത്തിലും പശ്ചിമകൊച്ചി പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

രാ​ഷ്ട്ര​പ​തി​ക്ക് ​ഗ​വ​ർ​ണ​റു​ടെ​ ​സ​ദ്യ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​ന് 17​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന​ര​യ്ക്ക് ​ഹോ​ട്ട​ൽ​ ​ഗ്രാ​ൻ​ഡ്ഹ​യാ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ദ്യ​ ​ന​ൽ​കും.​ ​മു​ഖ്യ​മ​ന്ത്രി,​ ​മ​ന്ത്രി​മാ​ർ​ ​അ​ട​ക്കം​ 82​പേ​ർ​ക്കാ​ണ് ​സ​ദ്യ.​ ​രാ​ജ്ഭ​വ​നി​ൽ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഹോ​ട്ട​ലി​ലാ​ണ് ​രാ​ഷ്ട്ര​പ​തി​ ​താ​മ​സി​ക്കു​ന്ന​ത്.