ജീവനം 2023 പോസ്റ്റർ പ്രകാശനം

Wednesday 15 March 2023 12:59 AM IST

പത്തനംതിട്ട : ലോക ജലദിനത്തോട് അനുബന്ധിച്ച് തയാറാക്കിയ ജീവനം 2023 ന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ നിർവഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി ബ്ലോക് തലത്തിലും, ജില്ല തലത്തിലും നടത്തുന്ന പോസ്റ്റർ രചനയുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ തയാറാക്കിയിട്ടുള്ളത്. പരിപാടിയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് ജില്ലാ ഡെപൂട്ടി ഡയറക്ടർ പി.രാജേഷ്‌കുമാർ, ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ കെ.ഇ.വിനോദ് കുമാർ, ആർ.ജി.എസ്.എ ജില്ലാ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.