ഒന്നാം ക്ളാസ്: 6 വയസാക്കൽ അഭിപ്രായം മാനിച്ച്
Tuesday 14 March 2023 11:56 PM IST
തിരുവനന്തപുരം: ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറു വയസാക്കുകയെന്ന കേന്ദ്ര നിർദ്ദേശം പൊതുഅഭിപ്രായം മാനിച്ച് മാത്രമേ കേരളത്തിൽ നടപ്പാക്കാനാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ പ്രവേശനത്തിന് കേരളത്തിൽ നിലവിൽ അഞ്ചു വയസാണ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും രക്ഷിതാക്കളുടെയും അക്കാഡമിക് വിദഗ്ദ്ധരുടെയും അഭിപ്രായം മാനിച്ച് മാത്രമേ മാറ്റം വരുത്താനാകൂവമെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ അറിയിച്ചു.