ബ്രഹ്മപുരം: മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇന്ന് സഭയിൽ

Wednesday 15 March 2023 1:38 AM IST

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്‌താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന. വിഷയത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.