കേരള സർവകലാശാലാ പരീക്ഷാഫലം
Wednesday 15 March 2023 12:08 AM IST
തിരുവനന്തപുരം: കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട് വർഷ ബി കോം ആഗസ്റ്റ് 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. ഏഴ്) 15 മുതൽ 17 വരെ ഹാജരാകണം.