യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ

Wednesday 15 March 2023 12:10 AM IST

കരുനാഗപ്പള്ളി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി, വടക്ക് മുറി പുള്ളിമാൻ മുക്ക്, അഹമ്മദ് മൻസിൽ സഫർ അഹമ്മദ് (48) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജോലി സ്ഥലത്ത് വച്ച് പരിചയപ്പെട്ട യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പല തവണകളിലായി 35 ലക്ഷത്തോളം രൂപയും ഇയാൾ വാങ്ങിയതായി യുവതി പരാതിയിൽ പറയുന്നു. യുവതി കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജി, സുരേഷ്‌കുമാർ, ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.