അന്തർദേശീയ സെമിനാറും എൻഡോവ്മെന്റ് വിതരണവും(മസ്റ്

Wednesday 15 March 2023 12:30 AM IST

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്തർദേശീയ സെമിനാറും എൻഡോവ്മെന്റ് വിതരണവും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9ന് അഡ്വാൻസ്ഡ് കെമിസ്ട്രി ഫോർ സസ്റ്റൈനബിൾ ഡവലപ്പ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ദ്വിദ്വിന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ് ഉദ്ഘാടനം ചെയ്യും. ഡോ.മാത്യൂ എം.സാമുവേൽ,ഡോ.ബ്ലെസി ജോസഫ്, വിഷ്ണു വിശ്വനാഥ്,ഡോ.പുഷ്പക ബി.സമരസിംഹ(നോർവെ),ഡോ.തോമസ് മാത്യൂ, ക്യാപ്ടൻ ഡോ.വി.അരുൺ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കോളേജിലെ പൂർവ വിദ്യാർത്ഥികളും സ്റ്റാഫ് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ എൻഡോവ്മെന്റാണ് വിതരണം ചെയ്യുന്നത്. കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരായിരുന്ന പ്രൊഫ.പി.കെ.വീണ,പ്രൊഫ.ശാന്താദേവി എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കെമിസ്ട്രിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.