ടി.കെ.എം സെന്ററിൽ ഇന്റർവ്യൂ

Wednesday 15 March 2023 12:41 AM IST

കൊല്ലം: രണ്ടാംകുറ്റിയിലെ ടി.കെ.എം ക്യാമ്പസിൽ നിന്ന് ഡിഗ്രി, ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പസ് ഇന്റർവ്യൂ 23 നടക്കും. ഐ.ടി, ഓട്ടോമൊബൈൽ, ഇൻഷ്വറൻസ് തുടങ്ങി വിവിധ മേഖലകളിലുള്ള ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. ടി.കെ.എം സെന്ററിലെ അവസാന വർഷ ബി.ബി.എ, ബികോം, ബി.സി.എ വിദ്യാർത്ഥികൾക്കും 2022, 2021 വർഷങ്ങളിൽ സെന്ററിൽ നിന്ന് ഡിഗ്രി, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, എയർപോർട്ട് ഓപ്പറേഷൻ, അക്കൗണ്ടിംഗ് ഡിപ്ലോമ, തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി രാവിലെ 9ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9567039343.