സോഫ്ട് ബാൾ ക്രിക്കറ്റ് ടൂർണമെന്റ്
Wednesday 15 March 2023 12:43 AM IST
കരുനാഗപ്പള്ളി: നീലികുളം, നീലിമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സോഫ്ട് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. നീലിമ ജംഗ്ഷന് സമീപത്തെ ശങ്കരപ്പിള്ള ഗ്രൗണ്ടിൽ ഇന്നും നാളെയുമായാണ് ടൂർണമെന്റ്. ഇന്ന് രാവിലെ 10ന് കൊല്ലം ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 25000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം ആർ.അരുൺകുമാർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രമോദ്, അനിക്കുട്ടൻ എന്നിവർ പങ്കെടുക്കും.