ക്വാർട്ടർ ഉറപ്പിക്കാൻ റയൽ, ലിവർപൂൾ

Wednesday 15 March 2023 5:22 AM IST

മാ​ഡ്രി​ഡ്:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ലി​വ​ർ​പൂ​ളും​ ​ത​മ്മി​ലു​ള്ള​ ​ര​ണ്ടാം​ ​പാ​ദ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഇ​ന്ന് ​ര ാ​ത്രി​ ​ന​ട​ക്കും.​ ​റ​യ​ലി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​സാ​ന്റി​യാ​ഗൊ​ബ​ർ​ണ​ബ്യൂ​വി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 1.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ലി​വ​റി​ന്റെ​ ​മൈ​താ​ന​മാ​യ​ ​ആ​ൻ​ഫീ​ൽ​ഡി​ൽ​ ​ന​ട​ന്ന​ ​ഒ​ന്നാം​ ​പാ​ദ​ത്തി​ൽ​ 5​-2​ന്റെ​ ​ഗം​ഭീ​ര​ ​ജ​യ​ ​നേ​ടി​യ​ ​റ​യ​ൽ​ ​ക്വാ​ർ​ട്ട​റി​ന് ​തൊ​ട്ട​രി​കി​ലാ​ണ്.​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ ​ര​ണ്ട് ​ഗോ​ളി​ന് ​പി​ന്നി​ൽ​ ​നി​ന്ന​ ​ശേ​ഷ​മാ​ണ് ​അ​ഞ്ച് ​ഗോ​ൾ​തി​രി​ച്ച​ടി​ച്ച് ​റ​യ​ൽ​ ​വ​മ്പ​ൻ​വി​ജ​യം​ ​നേ​ടി​യ​ത്. മ​റു​വ​ശ​ത്ത് ​ലി​വ​ർ​പൂ​ളി​ന് 4​ ​ഗോ​ളി​ന്റെ​യെ​ങ്കി​ലും​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​ജ​യി​ക്കാ​നാ​യാ​ലെ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ക്കാ​നാ​കൂ.​ ​അ​ദ്ഭു​ത​ങ്ങ​ളു​ടെ​ ​ആ​ശാ​ൻ​മാ​രാ​യ​ ​ലി​വ​ർ​പൂ​ൾ​ ​തി​രി​ച്ചു​വ​ര​വി​നാ​യി​ ​കൈ​യ്മെ​യ്മ​റ​ന്ന് ​പോ​രാ​ടു​മെ​ന്നു​റ​പ്പാ​ണ്.​ 2019​ലെ​ ​ഒ​ന്നാം​ ​പാ​ദ​സെ​മി​യി​ൽ​ ​ബാ​ഴ്സ​ലോ​ണ​യ്ക്കെ​തി​രെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ 3​-0​ത്തി​ന്റെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ശേ​ഷം​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ 4​-0​ത്തി​ന്റെ​ ​ജ​യം​ ​നേ​ടി​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ ​സ​മീ​പ​കാ​ല​ ​ച​രി​ത്രം​ ​ലി​വ​റി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​എ​വേ​ ​മ​ത്സ​ര​മാ​ണെ​ന്ന​ത് ​ലി​വ​റി​ന് ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​അ​തും​ ​സാ​ന്റി​യാ​ഗൊ​ ​ബെ​ർ​ണ​ബ്യൂ​വി​ൽ. മ​റ്രൊ​രു​ ​ര​ണ്ടാം​ ​പാ​ദ പ്രീക്വാർട്ടറിൽ നാ​പ്പൊ​ളി​യും​ ​എ​യ്ൻ​ട്രാ​ക്റ്റ് ​ഫ്രാ​ങ്ക്ഫ​‌​ർ​ട്ടും​ ​ത​മ്മി​ൽ​ ​ഏ​റ്രു​മു​ട്ടും.​ ​എ​വേ​ ​മ​ത്സ​ര​ത്തി​ൽ​ 2​-0​ത്തി​ന്റെ​ ​ജ​യം​ ​നേ​ടാ​നാ​യ​തി​ന്റെ​ ​മു​ൻ​തൂ​ക്ക​വു​മാ​യാ​ണ് ​നാ​പ്പൊ​ളി​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ​ ​നേ​രി​ടു​ന്ന​ത്.