പ്രണോയ് പ്രീക്വാർട്ടറിൽ

Wednesday 15 March 2023 5:26 AM IST

ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റെൺ ടൂ‌ർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി മലയാളിതാരം എച്ച്.എസ് പ്രണോയ് പ്രീക്വാർട്ടറിൽ കടന്നു. ഒന്നാം റൗണ്ട് മത്സരത്തിൽ തായാ‌വൻ താരം വാംഗ് സൂ വെയ്‌യെ വാശിയേറിയ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് പ്രണോയ് പ്രീക്വാർട്ടറിൽ എത്തിയത്.സ്കോർ: 21-19,22-20. മത്സരം 49 മിനിട്ട് നീണ്ടു. ആദ്യ ഗെയിമിൽ തുടക്കത്തിലേ 11-4ന് ലീഡെടുത്ത പ്രണോയി അനായാസം മുന്നേറുമെന്ന് തോന്നിച്ചെങ്കിലും തിരിച്ചടിച്ച വാംഗ് 14-11ന് ലീഡെടുത്തു. പിന്നീട് ഒരുഘട്ടത്തിൽ 19-19 എന്ന നിലയിലായിരുന്നു സ്കോർ. പിന്നീട് പതറാതെ കളിച്ച പ്രണോയ് 21-19ന് ആ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ വാംഗിനായിരുന്നു തുടക്കത്തിൽ ആധിപത്യം. ഒരുഘട്ടത്തിൽ വാംഗ് 7-2ന് മുന്നിലായിരുന്നു. പിന്നീട് താളം കണ്ടെത്തി പൊരുതിക്കയറിയ പ്രണോയ് 22-20ന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

Advertisement
Advertisement