വിട,​ ഹൈജമ്പിലെ വിപ്ലവകാരിക്ക്

Wednesday 15 March 2023 5:32 AM IST

ഹൈജമ്പിലെ ഫോസ്ബറി ഫ്ലോപ്പിന്റെ ഉപജ്ഞാതാവ് ഡിക് ഫോസ്ബറി ഇനി ഓർമ്മ,​

നിലവിൽ ഹൈജമ്പ് താരങ്ങൾചാടുന്ന ശൈലി ആദ്യം അവതരിപ്പിച്ച ഇതിഹാസം

ന്യൂ​യോ​ർ​ക്ക്:​ ​ഹൈ​ജ​മ്പി​ൽ​ ​വി​പ്ല​വ​ക​ര​മാ​യ​ ​മാ​റ്റ​ത്തി​ന് ​വ​ഴി​തെ​ളി​ച്ച​ഫോ​സ്ബ​റി​ ​ഫ്ലോ​പ്പി​ന്റെ​ ​(​ഫോ​സ്ബ​റി​ ​ചാ​ട്ടം​)​​​ ​ഉ​പ​ജ്ഞാ​താ​വ് ​അ​മേ​രി​ക്ക​ൻ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ഡി​ക് ​ഫോ​സ്ബ​റി​ ​അ​ന്ത​രി​ച്ചു.​ 76​ ​വ​യ​സാ​യി​രു​ന്നു.​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​കാ​ൻ​സ​ർ​ ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ൻ​ ​ഏ​ജ​ന്റ് ​റാ​യ് ​ഷ​ൾ​ട്ടെ​യാ​ണ് ​ഇ​ൻ​സ്റ്ര​ഗ്രാ​മി​ലൂ​ടെ​ ​ഫോ​സ്ബ​റി​യു​ടെ​ ​മ​ര​ണ​ ​വി​വ​രം​ ​ലോ​ക​ത്തെ​ ​അ​റി​യി​ച്ച​ത്.​ 1968​ലെ​ ​മെ​ക്സി​ക്കോ​ ​ഒ​ളി​മ്പി​ക്സി​ലൂ​ടെ​യാ​ണ് ​ഫോ​സ്ബ​റി​ ​ത​ന്റെ​ ​വ്യ​ത്യ​സ്ത​മാ​യ​ ​ശൈ​ലി​യി​ലൂ​ടെ​ ​ലോ​ക​ ​പ്ര​ശ​സ്ത​നാ​യ​ത്.​ ​നി​ല​വി​ൽ​ ​ഹൈ​ജ​മ്പ​‌​ർ​മാ​രെ​ല്ലാം​ ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​ഫോ​സ്ബ​റി​ ​ഫ്ലോ​പ്പ് ​ശൈ​ലി​ ​ആ​ ​ഒ​ളി​മ്പി​ക്സി​ലൂ​ടെ​യാ​ണ് 1968​ ​ഒ​ക്ടോ​ബ​ർ​ 20​ന് ​ഫോ​സ്ബ​റി​ ​ലോ​ക​ത്തി​ന് ​മു​ന്നി​ൽ​ ​അ​വ​തി​രി​പ്പി​ച്ച​ത്.​ ​വാ​യു​വി​ലു​യ​ർ​ന്ന് ​മ​ല​‌​ർ​ന്ന് ​കി​ട​ന്ന് ​ബാ​റി​ന് ​മു​ക​ളി​ലൂ​ടെ​ ​ചാ​ടു​ന്ന​താ​ണ് ​ഫോ​സ്ബ​റി​ ​ഫ്ലോ​പ്പെ​ന്ന​ ​ശൈ​ലി.​ ​ത​ന്റെ​ ​പു​തി​യ​ ​ശൈ​ലി​യി​ലൂ​ടെ​ 2.24​ ​മീ​റ്ര​ർ​ ​ക്ലി​യ​ർ​ ​ചെ​യ്ത് ​(7​അ​ടി​ നാലേ​കാ​ൽ​ ​ഇ​ഞ്ച്)​ ​ഒ​ളി​മ്പി​ക്സ് ​റെ​ക്കാ​ഡോ​ടെ​ ​സ്വ​ർ​ണം​ ​നേ​ടി​യാ​ണ് ​അ​ന്ന് ​ഫോ​സ്ബ​റി​ ​പി​റ്രി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​ഒ​റി​ഗ​ണി​ലെ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​ആ​ ​സ​മ​യ​ത്ത് ​ഫോ​സ്ബ​റി. ക​വ​ച്ചു​ചാ​ട്ടം,​ക​ത്രി​ക​ചാ​ട്ടം,​ഉ​രു​ള​ൽ​ ​ചാ​ട്ടം​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​ഫോ​സ്ബ​റി​ ​ഫ്ലോ​പ്പ് ​ശൈ​ലി​ ​വ​രു​ന്ന​തി​ന് ​മു​ൻ​പ് ​താ​ര​ങ്ങ​ൾ​ ​പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്.​ ​ഓ​ടി​വ​ന്ന് ​കാ​ൽ​ക​വ​ച്ച് ​ചാ​ടു​ന്ന​ ​രീ​തി​യാ​യി​രു​ന്നു​ ​കൂ​ടു​ത​ൽ​പേ​ർ​ക്കും. 1972​ ​ഒ​ളി​മ്പി​ക്‌​സി​ൽ​ ​ഹൈ​ജ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ 40​ൽ​ 28​ ​പേ​രും​ ​ഫോ​സ്ബ​റി​യു​ടെ​ ​ചാ​ട്ടം​ ​അ​നു​ക​രി​ച്ച് ​മ​ത്സ​രി​ച്ചു.​ ​പി​ന്നീ​ട് ​ഹൈ​ജ​മ്പ് ​താ​ര​ങ്ങ​ളെ​ല്ലാം​ ​വ്യാ​പ​ക​മാ​യി​ ​ഈ​ ​ശൈ​ലി​ ​സ്വീ​ക​രി​ച്ചു.​ ​ശ​രീ​രം​ ​ഹൈ​ജ​മ്പ് ​ബാ​റി​ന് ​മു​ക​ളി​ലൂ​ടെ​ ​പോ​കു​മ്പോ​ഴും​ ​ചാ​ടു​ന്ന​ ​താ​ര​ത്തി​ന്റെ​ ​ഗു​രു​ത്വ​ ​കേ​ന്ദ്രം​ ​ബാ​റി​ന് ​താ​ഴെ​ക്കൂ​ടെ​യാ​ണ് ​പോ​വു​ക​യെ​ന്ന​താ​ണ് ​ഫോ​സ്ബ​റി​ ​ഫ്ലോ​പ്പി​ന്റെ​ ​പ്ര​ധാ​ന​ ​പ്ര​ത്യേ​ക​ത.​ ​ഇ​തി​നാ​ൽ​ ​ചാ​ടാ​വു​ന്ന​ ​ഉ​യ​രം​ ​മറ്റുശൈ​ലി​യേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​കും.​ ​ശ​രീ​രം​ ​ബാ​റി​ന് ​മു​ക​ളി​ലൂ​ടെ​ ​താ​ഴോ​ട്ട് ​വ​ള​ഞ്ഞ​ ​രീ​തി​യി​ൽ​ ​പോ​കു​ന്ന​തി​നാ​ലാ​ണ് ​ഈ​ ​ആ​നു​കൂ​ല്യം​ ​കി​ട്ടു​ന്ന​ത്.​