ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ
Wednesday 15 March 2023 5:36 AM IST
ന്യൂഡൽഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ ഡൽഹിയിൽ നടക്കും. 26വരെ നീണ്ട് നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി ഇതിഹാസതാരം മേരി കോം കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 12 ഭാര വിഭാഗങ്ങളിൽ 74 രാജ്യങ്ങളിൽ നിന്ന് 350 താരങ്ങൾ പങ്കെടുക്കും. നിലവിലെ ലോകചാമ്പ്യൻ നിഖാത് സരിനുൾപ്പെടെ മത്സരത്തിനായിറങ്ങും.