ഫെഡറേഷൻ നേതൃയോഗം

Thursday 16 March 2023 12:01 AM IST

കൊച്ചി: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതി വിഹിതം 31 ശതമാനം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി തൊഴിലാളി വിരുദ്ധവും ക്രൂരവുമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളി സംസ്ഥാനതല ഫെഡറേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകത്തൊഴിലാളികളുടെ മിനിമം വേതനം നൽകിയിരിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരിക്കുമ്പോൾ അതിന്റെ പകുതി പോലും ഇന്ന് നൽകുന്നില്ല. രാജ്യത്തെ പട്ടിണി മാറ്റാൻ ഉദ്ദേശിച്ചു കൊണ്ട് 2005ൽ യു.പി.എ സർക്കാർ നടപ്പിലാക്കിയ പദ്ധതിയെ അട്ടിമറിച്ച് പാവപ്പെട്ടവരെ പട്ടിണിയിലേയ്ക്ക് തള്ളിവിടാനാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.