കേരളാ കോൺ. സത്യാഗ്രഹം നാളെ

Thursday 16 March 2023 12:05 AM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവും അഴിമതിയും സി.ബി.ഐ അന്വേഷിക്കുക, മേയർ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് നാളെ കൊച്ചി നഗരസഭാ ഓഫീസിൽ മുന്നിൽ സത്യഗ്രഹം നടത്തും. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നഗരസഭയിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നടന്നത്. ആരോപണവിധേയരായവർ വിദേശ കമ്പനികളിൽ പണം നിക്ഷേപിച്ചതായും പരാതിയുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹം രാവിലെ 10ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജിസൺ ജോർജ് അറിയിച്ചു.