ചൈൽഡ് കെയർ സെന്റർ ഉദ്ഘാടനം

Thursday 16 March 2023 12:20 AM IST

കൊച്ചി: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചിൻ ശാഖ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സഹകരണത്തോടെ പനമ്പിള്ളി നഗറിൽ പ്രവർത്തനം തുടങ്ങുന്ന ചൈൽഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം 19ന് പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനിൽ രാവിലെ 10ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. കുട്ടികളിലെ പഠനവൈകല്യം, ശ്രവണ, സംസാര വൈകല്യ നിർണയം, നിവാരണം, നവജാത ശിശുക്കളിലെ ശ്രവണ വൈകല്യം കണ്ടുപിടിക്കുന്നതിനുള്ള കേന്ദ്രീകൃത ശ്രവണ വൈകല്യ നിർണയ പദ്ധതി തുടങ്ങിയവയാണ് ചൈൽഡ് കെയർ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ.