സൗജന്യ സംഭാര വിതരണവുമായി ഡ്രസ് വേൾഡ്

Thursday 16 March 2023 12:41 AM IST

പാലക്കാട്: വേനൽ കടുത്തതോടെ ഉപഭോക്താക്കൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യ സംഭാര വിതരണവുമായി ഡ്രസ് വേൾഡ്. ഫെബ്രുവരി പകുതിയോടെ ജില്ലയിലെ ചൂട് 36 ന് മുകളിലെത്തിയിരുന്നു. മാർച്ച് മാസത്തിൽ മാത്രം ജില്ലയിലെ ഉയർന്ന താപനില നാല് തവണ 40 രേഖപ്പെടുത്തി. ഇതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പകൽ സമയങ്ങളിൽ ജോലിസമയത്തിൽ ക്രമീകരണം ഉൾപ്പെടെ ഏർപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വെയിലത്ത് ദാഹിച്ചുവരുന്ന പൊതുജനങ്ങൾക്ക് മനസും ശരീരവും തണുപ്പിക്കുന്ന സൗജന്യ സംഭാരം വിതരണം ചെയ്യാൻ ഡ്രസ് വേൾഡ് മാനേജിംഗ് ഡയറക്ടർ നൗഷാദ് തീരുമാനിച്ചത്. ദിവസേന നൂറുകണക്കിന് ആളുകളാണ് സംഭാരം കുടിക്കാനെത്തുന്നത്. ആവശ്യമെങ്കിൽ ബോട്ടിലുകളിലും നൽകാറുണ്ട്.