ഭാരവാഹികൾ സ്ഥാനമേറ്റു
Wednesday 15 March 2023 9:44 PM IST
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ സംസ്ഥാന പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റും അല്മായ കമ്മിഷൻ ചെയർമാനുമായ ഫാ.ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെയിൻ ആൻസിൽ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ, ആത്മീയ ഉപദേഷ്ടാവ് ഫാ. ജോസി കണ്ടനാട്ടുതറ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ഷാജി ജോർജ്, അൽഫോൻസ ആന്റിൽസ്, ഫാ. ഷാജ്കുമാർ, തെരേസ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷെർളി സ്റ്റാൻലി (പ്രസിഡന്റ്), മെറ്റിൽഡ മൈക്കിൾ, റാണി പ്രദീപ് കോട്ടപ്പുറം (ജനറൽ സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു.