രം​ഗ​ശ്രീ​ ​ക​ലാ​ജാ​ഥ​:​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു

Thursday 16 March 2023 12:44 AM IST

പാ​ല​ക്കാ​ട്:​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​മി​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​രം​ഗ​ശ്രീ​ ​ക​ലാ​വേ​ദി​ ​ഹ​രി​ത​ ​ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​ശു​ചി​ത്വ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​ക​ലാ​ജാ​ഥ​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്ത് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​എ​സ്.​ചി​ത്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കേ​ര​ള​ത്തി​ന്റെ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​രം​ഗ​ത്ത് ​സു​സ്ഥി​ര​ത​ ​ഊ​ട്ടി​ ​ഉ​റ​പ്പി​ക്കു​ന്ന​തി​ന് ​കു​ടും​ബ​ശ്രീ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ടീ​മാ​ണ് ​ഹ​രി​ത​ക​ർ​മ്മ​ ​സേ​ന.​ ​പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ​ ​ജൈ​വ​-​അ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ഉ​റ​വി​ട​ ​കേ​ന്ദ്ര​ത്തി​ൽ​ ​ത​ന്നെ​ ​ത​രം​തി​രി​ച്ചു​ള്ള​ ​ഇ​ട​പെ​ട​ലാ​ണ് ​ഹ​രി​ത​ക​ർ​മ്മ​ ​സേ​ന​ ​ന​ട​ത്തു​ന്ന​ത്. ഹ​രി​ത​ ​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ആ​വ​ശ്യ​ക​ത,​ ​ഗു​ണ​ഭോ​ക്തൃ​ ​വി​ഹി​തം​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​പ്ര​സ​ക്തി​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​കു​ടും​ബ​ശ്രീ​ ​ക​മ്മ്യൂ​ണി​റ്റി​ ​തീ​യേ​റ്റ​റാ​യ​ ​രം​ഗ​ശ്രീ​ ​ക​ലാ​ജാ​ഥ​യി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​ ​മി​ഷ​ൻ​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ബി.​എ​സ്.​മ​നോ​ജ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​പ​രി​പാ​ടി​യി​ൽ​ ​സ​ബ് ​ക​ള​ക്ട​ർ​ ​ഡി.​ധ​ർ​മ​ല​ശ്രീ,​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​ഡി.​ര​ഞ്ജി​ത്ത് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ക​ലാ​ജാ​ഥ​ ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ല​പ്പു​ള്ളി​യി​ൽ​ ​നി​ന്നാ​രം​ഭി​ച്ച് ​ശ്രീ​കൃ​ഷ്ണ​പു​രം,​ ​തൃ​ത്താ​ല​ ​വെ​ള്ളി​യാ​ങ്ക​ല്ല് ​പൈ​തൃ​ക​ ​പാ​ർ​ക്ക് ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തും.