നഷ്ടം തുടർന്ന് ഓഹരി വിപണി
Thursday 16 March 2023 1:56 AM IST
മുംബയ്: അഞ്ചാമത്തെ ദിവസവും ഓഹരി വിപണിയിൽ ഇടിവ്. സെൻസെക്സ് 344.29 പോയിന്റ് ഇടിഞ്ഞ് 57,555.90ലും നിഫ്റ്റി 71.10 ഇടിഞ്ഞ് 16,972 ലുമാണ് വ്യാപാരം ക്ളോസ് ചെയ്തത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ് ലെ ഇന്ത്യ, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി, അദാനി എന്റർപ്രൈസസ്, അദാനിപോർട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, തുടങ്ങിയ ഓഹരികൾനേട്ടമുണ്ടാക്കുകയും ചെയ്തു. മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽനേട്ടമില്ലായിരുന്നു. മെറ്റൽ, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ് തുടങ്ങിയവ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലായി.