സ്വർണവിലയിൽ ഇടിവ്
Thursday 16 March 2023 1:55 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 42440 രൂപയായി. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് വില 5305 ലെത്തി. ചൊവ്വാഴ്ച കുത്തനെ ഉയർന്ന ശേഷമാണ് ഇന്നലെ സ്വർണവില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഏറ്റവും ഉയർന്ന രണ്ടാമ ത്തെ വിലയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയത്. റെക്കാഡ് ഉയരത്തിൽ സ്വർണവില എത്തിയത് 2023 ഫെബ്രുവരി രണ്ടിനായിരുന്നു. പവന് 42880 രൂപയും ഗ്രാമിന് 5360 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ട്. യു. എസിലൊ സിലിക്കൻ വാലി ബാങ്കിന്റെ തകർച്ചയാണ് സ്വർണവിലയിലെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ.