എൽ. ഐ.സി​ക്ക് പുതി​യ രണ്ട് എം.ഡി​മാർ 

Thursday 16 March 2023 1:59 AM IST

മുംബയ്: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി​) പുതി​യ മാനേജിംഗ് ഡയറക്ടർമാരായി​ എ. ജഗന്നാഥനെയും തബ് ലേഷ് പാണ്ഡെയെയും നി​യമി​ച്ചു. ജഗന്നാഥ് നിലവിൽ ഹൈദ്രാബാദിലെ സൗത്ത് സെൻട്രൽ സോണിലെ സോണൽ മാനേജരാണ്. പാണ്ഡെ മുംബയ് സെൻട്രൽ ഓഫീസിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ജഗന്നാഥി​ന് തി​ങ്കളാഴ്ച്ച മുതലും തബ് ലേഷി​ന് ഏപ്രി​ൽ ഒന്നുമുതലുമാണ് നി​യമനം. മാനേജിംഗ് ഡയറക്ടറായി​രുന്ന രാജ്കുമാർ വി​രമി​ച്ച ഒഴി​വി​ലും ബി​.സി​. പട്നായി​ക് എം.ഡി​ സ്ഥാനമൊഴി​യുന്ന ഒഴി​വി​ലുമാണ് നി​യമനങ്ങൾ.

എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സിദ്ധാർത്ഥ മൊഹന്തിയെ മാർച്ച് 14 മുതൽ മൂന്ന് മാസത്തേക്ക് ആക്ടിംഗ് ചെയർപേഴ്സണായി സർക്കാർ കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.

മാർക്കറ്റിംഗ് വി​ഭാഗത്തി​ൽ പരി​ചയ സമ്പന്നനായ ജഗന്നാഥ് 1988 മുതൽ എൽ. ഐ.സി​യി​ൽ പ്രവർത്തി​ക്കുന്നു. ഇൻഷ്വറൻസ് ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഇന്ത്യ അസോസി​യേറ്റ് അംഗമാണ്. 1988ൽ എൽ. ഐസി​യി​ലെത്തി​യ തബ് ലേഷ് പാണ്ഡേ സ്വർണമെഡലോടെ അഗി​ക്കൾച്ചറൽ എൻജി​നി​യറിംഗി​ൽ ബി​.ടെക് നേടി​യ ആളാണ്.