സാമൂഹി​ക പുരോഗതി​യി​ൽ കൂടുതൽ ശ്രദ്ധി​ക്കും: ഐ. ഒ.സി​  ആരോഗ്യ,വിദ്യാഭ്യാസ, കുടിവെള്ള, ഗ്രാമീണ വികസന മേഖലകളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേരള ചീഫ് ജനറൽ മാനേജർ സഞ്ജീബ് ബെഹ്റ

Thursday 16 March 2023 1:59 AM IST
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള ചീഫ് ജനറൽ മാനേജർ സഞ്ജീബ് ബെഹ്റ വാർത്താ സമ്മേനത്തിൽ സംസാരിക്കുന്നു. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽമാനേജർ വെട്രിസെൽവകുമാർ സമീപം

ഐ.ഒ.സി സാമൂഹി​ക പുരോഗതിക്കു വേണ്ടിയും പ്രവർത്തിക്കുന്നു: സഞ്ജീബ് ബെഹ്റ

തിരുവനന്തപുരം: ബിസിനസ് മുൻഗണനകൾക്കപ്പുറം പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള ചീഫ് ജനറൽ മാനേജർ സഞ്ജീബ് ബെഹ്റ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മലബാർ കാൻസർ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിൽ ചൈൽഡ് കാൻസർ രോഗികൾക്കായി പ്ളേ ഏരിയ, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുമായി പരിവർത്തൻ പ്രിസൺ ടു പ്രൈഡ്, ഭിന്നശേഷിക്കാർക്ക് ജോലിയിൽ സംവരണം, എറണാകുളം ജില്ലയിലെ സ്ത്രീകളിൽ അനീമിയ അവബോധം സൃഷ്ടിക്കാൻ പ്രോജക്ട് സ്വാസ്ത്യ, തുടങ്ങിയവ നടപ്പി​ലാക്കി​. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സഞ്ജീബ് ബെഹ്റ പറഞ്ഞു.

ഇന്ത്യൻ ഓയിൽ ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 184 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു, ഈ വർഷം ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 19 ഇവി ചാർജിംഗ് സ്റ്റേഷനുകൾ കമ്മി​ഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു. 4 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷനുകൾ എന്നിവ ഇന്ത്യൻ ഓയിൽ ജയിൽ വകുപ്പിന്റെ സഹകരണത്തോടെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ, ചീമേനി എന്നിവിടങ്ങളിൽ സോഷ്യൽ റീഎൻജിനി​യറിംഗ് പ്രക്രിയയുടെ ഭാഗമായി ആരംഭിച്ച് ജയിൽ തടവുകാരെ നിയമിച്ച് വിജയകരമായി പ്രവർത്തിക്കുന്നു. കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റുകൾ സ്ഥാപിച്ച് ഉത്പാദനം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽമാനേജർ വെട്രി സെൽവകുമാറും മറ്റ് ഉദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ കമ്മി​ഷനിംഗ് ഉടൻ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യൻ ഓയിൽ 91 ഗ്രാമീണ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ 181 എണ്ണം കേരളത്തിൽ കമ്മി​ഷൻ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഓയിലിന്റെ 1236 കോടി രൂപയുടെ പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ കമ്മി​ഷനിംഗി​ലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് എൽ.പി.ജി കണക്ഷനുകളുടെ 50 ശതമാനത്തി​ന് മേൽ ഇന്ത്യൻ ഓയിലിന്റേതാണ്. ഛോട്ടു എന്ന 3 കിലോയുടെ ഗ്യാസ് സിലിണ്ടറും കംപോസിറ്റ് സിലിണ്ടറും എക്‌സ്ട്രാ തേജ് സിലിണ്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾവഴി ഛോട്ടുവിന്റെ വിപണനം ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളിൽ മണ്ണെണ്ണയ്ക്ക് പകരം എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് 19 കിലോ എൽ.ഒ.ടി വാൽവുകളോടുകൂടിയ എൽ.പി.ജി കൺവേർഷൻ കിറ്റുകളും ഇന്ത്യൻ ഓയിൽ നൽകി.

.....................................................

184

ഇന്ത്യൻ ഓയിൽ ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ

184 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു

19

ഈ വർഷം ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ

19 ഇവി ചാർജിംഗ് സ്റ്റേഷനുകൾ കമ്മി​ഷൻ ചെയ്യും

4

നാല് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷനുകൾ