ബ്രഹ്മപുരം: എം.എ. യൂസഫലി ഒരു കോടി രൂപ നൽകും

Thursday 16 March 2023 4:16 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

കനത്ത പുകയെത്തുടർന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതത്. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ തുക ഉടൻ കോർപ്പറേഷന് കൈമാറും.