സി.കേശവൻ പ്രതിമയും സ്ക്വയറും നവീകരണം 18ന് തുടങ്ങും

Thursday 16 March 2023 12:20 AM IST

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണയ്ക്കായി കോഴഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന സി.കേശവന്റെ വെങ്കല പ്രതിമയുടേയും സ്ക്വയറിന്റേയും നവീകരണം 18ന് തുടങ്ങും. മന്ത്രി വീണാജോർജിന്റെ ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. പ്രതിമയുടെ നവീകരണത്തിന്റെ ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി വീണാജോർജ് നിർവഹിക്കും. എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷതവഹിക്കും. പദ്ധതി പുനരുദ്ധാരണ വിശദീകരണം എൽ.എസ്.ജി.ഡി അസി. എക്സിക്യൂട്ടീവ് എൻജിനി​യർ ബിന്ദുകരുണാകരനും പദ്ധതി വിശദീകരണം അസി. എൻജിനീയർ വിജയകൃഷ്ണനും നടത്തും. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, അംഗം ഗീതു മുരളി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം രാഖേഷ് കോഴഞ്ചേരി , യൂണിയൻ കൗൺസിലർമാരായ സോണി പി. ഭാസ്കർ, പ്രേംകുമാർ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, സിനു എസ്.പണിക്കർ എന്നിവർ സംസാരിക്കും.