ബി.ജെ.പി മാർച്ച് നാളെ

Thursday 16 March 2023 12:21 AM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബഹുജന മാർച്ചിന് ഒരുങ്ങുന്നു. ബ്രഹ്മപുരത്ത് നിന്ന് കാൽനടയായി കൊച്ചി കോർപ്പറേഷൻ ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രൻ നയിക്കും. നാളെ രാവിലെ 8.30ന് ബ്രഹ്മപുരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചിന് കരിമുകൾ, കുഴിക്കാട്, തൃപ്പൂണിത്തുറ, വൈറ്റില, കടവന്ത്ര എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുക്കും.