സ്പീക്കർ വിധി പറയാനുള്ള ജഡ്ജിയല്ല: ഷാഫി പറമ്പിൽ

Thursday 16 March 2023 12:31 AM IST

മണ്ണാർക്കാട്: യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. നിയമസഭയിലെ സ്പീക്കറുടെ പരാമർശം പദവിക്ക് യോജിച്ചതല്ലെന്നും പാലക്കാട്ടെ ജനങ്ങളും പാർട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും സ്പീക്കർ വിധി പറയാനുള്ള ജഡ്ജിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സ്പീക്കറെ പാർട്ടി ഓഫീസിലെ സെക്രട്ടറിയെ പോലെയാക്കി മുഖ്യമന്ത്രി മാറ്റിയെന്നും ഷാഫി പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്റോസ് ബാബു, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ധനേഷ് ലാൽ, ജസീർ മുണ്ട്രോട്ട്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, പി.ആർ.സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി,ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement