സലായുടെ വീട്ടിൽ കള്ളൻ കയറി
Wednesday 15 March 2023 10:55 PM IST
കെയ്‌റോ: ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലയുടെ കെയ്‌റോയിലുള്ള വീട്ടിൽ മോഷണം. നഗരത്തിൽ നിന്ന് 50 കിലോമീറ്ററോളം അകലെയുള്ള ടാഗമോവയിൽ സ്ഥിതിചെയ്യുന്ന സലയുടെ വില്ലയിൽ നിന്ന് കള്ളന്മാർ കേബിൾ ടി.വി റിസീവറുകൾ മാത്രമാണ് അപഹരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോഷണം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈജിപ്റ്റ് ഫുട്‌ബാൾ ടീം ക്യാപ്ടനായ സലാ അടുത്ത ആഴ്ച വീട്ടിലേക്ക് വരാനിരിക്കുന്നതിനിടെയാണ് മോഷണം. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനായാണ് താരം നാട്ടിലെത്തുന്നത്. മാർച്ച് 24 നാണ് മത്സരം.