ഉദ്‌ഘാടനം ചെയ്തു
Thursday 16 March 2023 12:57 AM IST
റാന്നി: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'മുറ്റത്തൊരു മീൻ തോട്ടം' പദ്ധതിയുടെ ഉദ്‌ഘാടനം വെൺങ്കുറിഞ്ഞിയിൽ കർഷകൻ കെ.ആർ.ശ്യാമിന്റെ മീൻ കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ജയിംസ് നിർവഹിച്ചു. അടുത്ത വർഷം ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുന്ന 100 കുളങ്ങൾ ജലസേചനത്തിനും മീൻ വളർത്തുന്നതിനുമായി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് നിഷ അലക്സ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ, എഫ്.ഇ.ഒ രഞ്ജിനി, പഞ്ചായത്തംഗങ്ങളായ എലിസബത്ത് തോമസ്, രാജൻ.ടി.കെ എന്നിവർ സംസാരിച്ചു. പ്രമോട്ടർ ലതിക രാജൻ, കെ.കെ.വത്സമ്മ എന്നിവർ നേതൃത്വം നല്‍കി.