ഛെത്രിയുടെ വിരമിക്കൽ : സൂചന നൽകി സ്റ്റിമാക്
Wednesday 15 March 2023 11:05 PM IST
ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബാൾ നായകൻ സുനിൽ ഛെത്രിയുടെ കരിയറിലെ അവസാന സീസണായിരിക്കും വരാനിരിക്കുന്നതെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്. അടുത്തവർഷം ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എ.എഫ്.സി കപ്പോടെ ഛെത്രി വിരമിക്കുമെന്ന സൂചനയാണ് കോച്ച് നൽകിയത്. മണിപ്പൂരിൽ ഈ മാസം 22ന് തുടങ്ങുന്ന ത്രിരാഷ്ട്ര ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനക്യാമ്പിനെത്തിയ ഇഗോർ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. 38കാരനായ ഛെത്രി അന്താരാഷ്ട്ര ഗോൾവേട്ടയിൽ ആക്ടീവ് താരങ്ങളുടെ ലിസ്റ്റിൽ 84 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (118) ലയണൽ മെസിക്കും (98) പിന്നിൽ മൂന്നാമതാണ്. ഐ.എസ്.എല്ലിൽ ബംഗളുരു എഫ്.സിക്ക് വേണ്ടി കളിക്കുകയാണ് ഛെത്രി ഇപ്പോൾ.