ഭൂമി ന്യായവില 31 വരെ പിഴയടയ്ക്കാം
Thursday 16 March 2023 12:10 AM IST
കോന്നി : ഭൂമിയുടെ ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഭൂമി ഇടപാടുകൾ നടത്തിയവർ പിഴ തുകയായി അടയ്ക്കേണ്ട മുദ്രപത്ര വിലയുടെ മുപ്പത് ശതമാനം മാത്രം നൽകി ജപ്തി, റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. നോട്ടീസ് ലഭിച്ച കോന്നി സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ള ആളുകൾ ഈ കാലാവധിക്കുള്ളിൽ പണമടച്ച് ജപ്തി നടപടികൾ ഒഴിവാക്കണം എന്ന് കോന്നി സബ് രജിസ്ട്രാർ അറിയിച്ചു. ഫോൺ : 04682242425, 9961761054.