അസിസ്റ്റന്റ് പ്രോജക്ട് എൻജി​നി​യറുടെ ഒഴിവ്

Thursday 16 March 2023 12:13 AM IST

പത്തനംതിട്ട : കേരളാ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്ററ്റ് പ്രോജക്ട് എൻജിനി​യറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സിവിൽ എൻജിനീയറിംഗ് ബിരുദം, സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി (സിവിൽ) പ്രവൃത്തിപരിചയവും ആണ് യോഗ്യത. അപേക്ഷകൾ 25ന് മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്‌സൈറ്റ് : www.kphccltd.kerala.gov.in ഫോൺ: 04712302201.