സ്നേഹ വീടിന്റെ താക്കോൽ കൈമാറി
Thursday 16 March 2023 12:02 AM IST
കുറ്റ്യാടി. കേരളാ ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും മരുതോങ്കര ശാഖയിലെ പ്രേമയ്ക്ക് വീട് നിർമ്മിച്ചു നൽകി. ടി.പി.രാമകൃഷ്ണൻ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബി.ഒ.യു ജനറൽ സെക്രട്ടറി ടി.ജി.അനൂപ്, സി.രാജീവൻ, മീന, അച്യുതൻ കുട്ടി, കെ.ജി മദനൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ.ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ, വാർഡ് മെമ്പർ, തോമസ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. വീട് നിർമാണ കമ്മിറ്റി കൺവീനർ പി.മിഥുൻലാൽ സ്വാഗതവും ഏരിയ കൺവീനർ വി.പി. ഷാജിനേഷ് നന്ദിയും പറഞ്ഞു.