വടയക്കണ്ടി നാരായണന് യാത്രയയപ്പ്
Thursday 16 March 2023 12:02 AM IST
വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ വടയക്കണ്ടി നാരായണന് യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ പി.പ്രസന്ന ഉപഹാരം നൽകി. കെ.പ്രസിത, എ.കെ.സക്കീർ, പി.ടെസ്‌ല, ഷസ്‌മി കോയ, എം.ദിവ്യ, ബി.വി.അബ്ദുൽ റസാക്ക്, കെ.ജിഷ, സി.കെ.ഷാക്കിറ, എം.വി.ജസ്‌ന, പത്മകുമാരി, പി.ഫസീല, ടി.വി.വിനോദ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ നിന്ന് ഹയർസെക്കൻഡറി പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥിക്ക് പിതാവും ചാനിയംകടവ് സൗമ്യത മെമ്മോറിയൽ യു.പി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന വടയക്കണ്ടി ഗോപാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് വടയക്കണ്ടി നാരായണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.