റംസാൻ കിറ്റ് വിതരണം

Thursday 16 March 2023 12:02 AM IST
റംസാൻ കിറ്റ്

കുന്ദമംഗലം: പന്തീർപ്പാടം പിലാശ്ശേരി ക്വാറി വർക്സിന്റെ ആഭിമുഖ്യത്തിൽ നിർധനരായ 1200 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു . ക്വാറി ഉടമ സി.പി.മുഹമ്മദിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സി.പി.ശിഹാബ് പാലക്കൽ സ്വാഗതം പറഞ്ഞു. സി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സി.മുഹമ്മദ്, ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ, എം.ബാബുമോൻ, ഒ.സലിം, ഹാരിസ് തറക്കൽ, കെ.കെ.സി.നൗഷാദ്, നജീബ് പാലക്കൽ, എ.പി.സഫിയ, ഫാത്തിമ ജസ്ലി, കെ.കെ.ഷമീൽ, നാസർ പാലക്കൽ, ഷിഹാദ് മാനു എന്നിവർ പ്രസംഗിച്ചു.